ജീവിച്ചിരിക്കുന്നു എന്നറിയാനും, ജീവിച്ചിരുന്നു എന്ന് മറ്റുള്ളവരെ ഓർമിപ്പിക്കാനും വേണ്ടിയാണ് ഇങ്ങനെ ഒരു ഉപാധി. കൃത്യമായി പണം അടച്ചില്ലെങ്കിൽ ഞാൻ മരിച്ചു കുറെ ദിവസങ്ങൾക്കുള്ളിൽ ഇതും മറവിയുടെ ആഴങ്ങളിലേക്ക് പോകും. അത് വരെ ഇത് ഇവിടെ കിടക്കട്ടെ . ആരും വായിക്കുമെന്ന് ഉറപ്പില്ല. ഇത് എനിക്ക് എന്നെ തന്നെ ഓർമിപ്പിക്കാനാണ്. 

ചെറിയ എഴുത്തുകളിൽ ഒക്കെ ചുവന്ന മഷികൊണ്ട് അടിവര വീണതുമുതൽ എഴുത്തു മടുത്തിരിക്കുന്നു. എഴുതിയതൊക്കെ ആരും കാണാതെ എങ്ങനെ  വെക്കും എന്ന  ആശങ്കയിൽ, ഒന്നും എഴുതാറില്ല. വാങ്ങിയ കടലാസുകളും പേനകളും ഒക്കെ അങ്ങനെ ഇരിക്കുന്നു, എന്നെ പ്രതീക്ഷിച്ച് .

എത്രയും ഹൃദയസ്പർക്കാവട്ടെ നമ്മുടെ അനുഭവങ്ങളും തോന്നലുകളും, അവയൊക്കെ നമ്മുക്ക് മാത്രം അവകാശപ്പെട്ടതാണ്. ആരോടും അത് പറഞ്ഞറിയിക്കാൻ  പറ്റില്ല. അവർ തല കുലുക്കിയേക്കാം , ആശ്വാസ വാക്കുകൾ പറഞ്ഞേക്കാം, എങ്കിലും അതൊന്നും,  അവർ നിങ്ങൾക്കു എത്രയും പ്രിയപ്പെട്ടതാവട്ടെ , ഉപരിപ്ലവമാണ് അതൊക്കെ.    നിങ്ങളുടെ ഓർമ്മകൾ, വികാരങ്ങൾ ഒക്കെ നിങ്ങൾക്ക് മാത്രമായുള്ളതാണ് ; വെറുതെ നെറുവീർപ്പിടാൻ, സ്വയം പഴിക്കാൻ, വെറുക്കാൻ, ചില ഓർമ്മകളെ  ഊതിക്കാച്ചി വെക്കാൻ. 


Comments

Popular Posts